സുഗന്ധം…

ചില ഓര്മകൾക്കൊരു സുഗന്ധമുണ്ട് … ഒരു പെർഫ്യൂമിനും നൽകാൻ കഴിയാത്ത ഒരു സുഗന്ധം … ഷഹൂർ

ജന്മം …

നിനക്കായ്‌ ഒരു ജന്മം കാത്തിരുന്ന എന്‍റെ മനസ്സും ആളുകൾക്കിടയിൽ നിന്നെ തിരഞ്ഞിരുന്ന എന്റെ കണ്ണും നിന്നെ മാത്രം ഓർത്തിരുന്ന എന്‍റെ ചിന്തകളും നിന്നെ ഇത്രയേറെ പ്രണയിച്ച എന്‍റെ ശരീരവും ഒരിക്കല്‍ ആറടി മണ്ണിൽ ഒതുങ്ങിയേക്കാം … പക്ഷെ അപ്പോഴും നിന്നെ മറക്കുക എന്നത് എനിക്ക് അപ്രാപ്യമാണ് … ഷഹൂർ

മൗനങ്ങൾ …

ചില മൗനങ്ങൾ ഒരിക്കലും പരാജിതന്റെ കുറ്റ ബോധമല്ല, കെട്ടി പൊക്കിയ കള്ളങ്ങൾക്കു മുകളിൽ ആണ് എന്നും സത്യത്തിന്റെ സ്ഥാനം എന്ന തിരിച്ചറിവാണ് , എതിരാളികൾ നിങ്ങളുടെ മൗനത്തെ ഭയക്കുന്നുവെങ്കിൽ മനസ്സിലാകുക സത്യത്തിനാണ് അന്തിമ വിജയമെന്നത് അവരും മനസ്സിലാക്കിയിരിക്കുന്നു … ഷഹൂർ

ഊർജം…

ചില അനുഭവങ്ങളെ ഞാൻ താലോലിക്കുന്നു അതെനിക്ക് നൽകുന്ന ഊർജം അത്രക്ക് വലുതാണ് … ഷഹൂർ

ജീവിത സായാഹ്നം …

വാക്കുകൾ കൊണ്ട് നമ്മൾ മറ്റുള്ളവർക്ക് നൽകിയ വേദന … മാപ്പ് എന്ന രണ്ടക്ഷരം കൊണ്ട് മായ്ച്ചു കളയാമെന്നത് വിഡ്ഢിത്തമാണെന്നു മനസ്സിലാക്കി ജീവിക്കുന്നവർക്ക് , ജീവിതത്തിന്റെ സായാഹ്നം സുന്ദരമായിരിക്കും … ഷഹൂർ

അഗ്നി …

തീ പിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല , കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും ….. ! കാരണം മറ്റൊന്നുമല്ല , അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌ ഷഹൂർ

എന്റെ ലോകം …

എന്റെ കാല്പനിക ലോകത്തു, അവിടെ ഞാനും എന്റെ കാല്പനികതയും , മറ്റൊരാൾക്കും അവിടേക്ക് പ്രവേശനം നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല , മുട്ടപ്പെടുമ്പോൾ തുറക്കപ്പെടുന്ന വാതിൽ അല്ല ഇത് … ഷഹൂർ

എന്തിനോ വേണ്ടി …

അഹോരാത്ര പരിശ്രമം ചെയ്യുന്ന മനുഷ്യൻ , അവന്റെ സഹ ജീവിയായ മനുഷ്യനെ ജയിക്കാനായി മാത്രം , അവസാനം എല്ലാവരും മടങ്ങുന്നത് ഉള്ളം കൈ നിവർത്തി പിടിച്ചു കൊണ്ട് … ഷഹൂർ      

അഹങ്കാരി …

നാമെല്ലാം മാപ്പു ചോദിക്കുന്നവരാണ് , പക്ഷെ വൈകി ചോദിക്കുന്ന മാപ്പപേക്ഷയിൽ പോലും , നമ്മുടെ അഹങ്കാരത്തിന്റെ ധ്വനി ജ്വലിക്കുന്നു എങ്കിൽ നീ എന്ന നിന്റെ സത്വത്തെ നീ മനസ്സിലാക്കിയില്ല എന്നർത്ഥം പൊറുത്തു കൊടുക്കുക എന്ന ഔധാര്യം, അത് നീ ദ്രോഹിച്ചവനിൽ നിക്ഷിപ്തമാണ് , അത് ഒരിക്കലും നമ്മുടെ അവകാശമല്ല . ഷഹൂർ

മൗനം , സമ്മതം …

മൗനമെന്നത് സമ്മതമെന്നറിയാം പക്ഷെ എന്റെ ചോദ്യത്തിനായി നീ കാത്തിരുന്നിരുന്നില്ലല്ലോ, നിന്റെ മൗനം എന്നെ അസ്വസ്ഥനാക്കിയിരുന്നില്ല , അതിലുപരി അതെന്നെ സങ്കടപെടുത്തുന്നു … ഷഹൂർ

അർഥങ്ങൾ

“എല്ലാം നടക്കും / എല്ലാം ശെരിയാവും ” – കുറെ ഏറെ അർഥങ്ങൾ അടങ്ങിയ , ശക്തിയേറിയ ഒരു വാക്ക് … ഷഹൂർ

ജീവൻ

മുഷിഞ്ഞ നിന്നെ വൃത്തിയാക്കുവാൻ മുഷിയേണ്ടി വന്നവനാണ് ഞാൻ … വസ്ത്രങ്ങളോട് അലക്കുകാരൻ … ഷഹൂർ

മഖ്‌ബറ

ഏറ്റവും വിശാലമായ മഖ്‌ബറ അത് മനുഷ്യ മനസ്സിനോളം വരുമോ ? എത്ര എത്ര മോഹങ്ങളും , സ്വപ്നങ്ങളാണ് നാം അതിൽ കബറടക്കാറുള്ളത് !!! ഷഹൂർ

മറവി

മറവി അനുഗ്രഹമാകുന്നവർക്കിടയിൽ … മറക്കില്ല എന്ന് പറയുന്നത് പോലും തെറ്റാവുന്നു … ഷഹൂർ      

ജീവനില്ലാത്ത വലിയ ലോകം

ജീവിക്കാൻ വേണ്ടി പരിശ്രമിക്കുന്നവരും ജീവിതത്തിനു വേണ്ടി മാത്രം പരിശ്രമിക്കുന്നവരും ജീവൻ കണ്ടെത്താൻ പരിശ്രമിക്കുന്നവരും ജീവനില്ലാത്ത വലിയ ലോകവും … ഷഹൂർ

കോമാളി

മരണമെന്ന സത്യം മറക്കാൻ നാം കാട്ടി കൂട്ടുന്ന കോപ്രായങ്ങളല്ലേ ജീവിതത്തിലെ കോമാളി വേഷങ്ങൾ ??? ഷഹൂർ