തിരിച്ചു കിട്ടാത്ത സ്നേഹം…

എന്തും നഷ്ടപ്പെടുമ്പോഴാണ് അതിനെ കൂടുതല്‍ തിരിച്ചറിയാന്‍ കഴിയുന്നത്‌. തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണെന്ന് വായിച്ചിട്ടുണ്ട്. അത് ഒരു പരിധിവരെ സത്യവുമാണ്. കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും നമുക്ക് നമ്മെ തിരിച്ചറിയാന്‍ കഴിയാതെ പോയെതെന്തുകൊണ്ടാവും ? ജീവിതത്തില്‍ ഒറ്റപ്പെടുന്ന നിസ്സാഹായ വേളകളില്‍ സല്ലപിക്കാന്‍ തോനുന്ന വികാരമല്ല പ്രണയം. അതിന് ചില മാനങ്ങളുണ്ട്. അതില്‍ പ്രതീക്ഷകളുണ്ട്. സ്വപ്നങ്ങളുണ്ട്. ദുഖത്തില്‍ സാന്ത്വനമായി ,തണലായി ,…… സ്വാര്‍ഥത ,സ്നേഹത്തിന്റെ വകഭേതമാണെന്ന് നീ പറഞ്ഞു. സ്നേഹമുള്ളിടത്തെ സ്വാര്‍ഥതയുള്ളൂ എന്നും… ഞാന്‍ അതിനെ നിഷേധിക്കുന്നില്ല . ഒരുപക്ഷെ അതില്‍ ചില സത്യങ്ങളുണ്ട്. പക്ഷെ സ്നേഹത്തില്‍ സ്വാര്‍ഥതയുണ്ടെങ്കിലും സ്വാര്‍ഥത ഒരിക്കലും സ്നേഹമാവില്ല അതൊരു മൂര്‍ച്ചയേറിയ കഠാരപോലെയാണ് ….
പ്രണയത്തിന്റെ അവിസ്മരണീയമായ നാളുകളിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല. അതിന്റെ ഓര്‍മ്മകളുടെ പച്ചപ്പില്‍ ഇനിയുള്ള കാലം നമുക്ക് ജീവിതം തള്ളിനീക്കാം. മറക്കാന്‍ കഴിയുന്നതായി പലതുമുണ്ടെങ്കിലും പറ്റാത്തതായി ചിലതൊക്കെയുണ്ട്. എന്റെയുള്ളില്‍ ഒരിക്കലുമണയാത്ത ഒരു മണ്‍ചിരാതായി ആ ഓര്‍മ്മകളുമുണ്ടാകും…

Leave a Reply

Your email address will not be published. Required fields are marked *